Wednesday 15 April 2015

മലയാളത്തിലെ പത്രങ്ങൾ 
കേരളത്തിലെ പത്രപ്രവർത്തനത്തിന്റെ ചരിത്രം തുടങ്ങുന്നത് 'രാജ്യസമാചാര'ത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ്. സ്വാതന്ത്ര്യം കിട്ടുന്നതിനു 100 വര്ഷം മുമ്പ് 1847 ഇൽ ആണ് ജർമൻകാരനായ ഹെര്മൻ ഗുണ്ടെര്റ്റ് 3 'C'യുടെ നാടായ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ ബാസെൽ മിഷൻന്റെ ഭാഗമായി ഇത് തുടങ്ങിയത്. 1847ഇൽ  ഇദ്ദേഹത്തിന്റെ തന്നെ പശ്ചിമോദയവും പുറത്തിറങ്ങി. പക്ഷെ മലയാളഭാഷയിൽ ആദ്യം പ്രിന്റ്‌ ചെയ്ത ദിനപ്പത്രം എന്ന് അറിയപ്പെടുന്നത് ജ്ഞാനനിക്ഷേപം ആണ്.ഇത് കോട്ടയം CMS പ്രസ്സിൽ ആണ് പ്രിന്റ്‌ ചെയ്തത്. കേരളത്തിലെ ആദ്യത്തെ കോളേജ് പ്രസിദ്ധീകരണം എന്ന് അറിയപ്പെടുന്നത് CMS കോളേജിന്റെ 'വിദ്യാസംഗ്രഹം' ആണ്. 1864 ഇൽ തുടങ്ങിയ വിദ്യാസംഗ്രഹം വിദ്യാഭ്യാസത്തിനു വേണ്ടി സമര്പ്പിക്കപ്പെട്ട ആദ്യ പ്രസിദ്ധീകരണം ആണ്.
പത്രങ്ങളുടെ എണ്ണം കൂടിയതോടെ വാർത്തകളും അതിനെതിരെ ഉള്ള എതിര്പ്പും കൂടി. കേരളചരിത്രത്തിൽ ആദ്യമായി നിരോധിച്ച ദിനപ്പത്രം സന്തിഷ്ടവാദി ആണ്. ആയിരത്തി എണ്ണൂറ്റിഎഴുപതിയാറിൽ കൂനംമാവിൽ ഇറ്റലിയൻ കാര്മെലൈറ്റ് മിഷൻന്റെ ആശീർവാദത്തോടെ തുടങ്ങിയ പത്രമാണ്‌ സത്യനാദകാഹളം. 

ആയിരത്തിഎണ്ണൂറ്റിഎണ്‍പത്തിനാലിൽ ചെന്കുളത് കുഞ്ഞിരാമൻ മേനോണ്‍ കേരള പത്രിക തുടങ്ങുന്നതോടെ മലയാളപത്രപ്രവര്ത്തനരംഗത്ത് പുതിയൊരു അധ്യായം കുറിക്കപ്പെട്ടു. ചെന്കുളത് കുഞ്ഞിരാമൻ മേനോണ്‍ ആണ് മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത്. ആയിരത്തിഎണ്ണൂറ്റിഎണ്പത്തിയാറിൽ തിരുവിതന്കൂറിൽ നിന്ന് മലയാളി പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. നിലവിൽ പ്രചരണത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും പഴയത് ആയിരത്തിഎണ്ണൂറ്റിഎണ്പതതിയെഴിൽ തുടങ്ങിയ നസ്രാണിദീപിക ആണ്. ദീപിക തുടങ്ങിയത് നിധീരിക്കൽ മാണിക്കതനാർ ആണ്. കേസരി എന്നറിയപ്പെടുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായർ പത്രാധിപത്യം നിർവഹിച്ച  പത്രം കേരളസഞ്ചാരി ആണ്. കേരളത്തിലെ ആദ്യത്തെ സാഹിത്യ സംബന്ധി ആയ മാഗസിൻ എന്ന് അറിയപ്പെടുന്നത് ആയിരത്തി എണ്ണൂറ്റി എണ്പത്തി ഒന്നിൽ പുറത്തിറങ്ങിയ വിദ്യാവിലാസിനി  ആണ്.
     ആയിരത്തി എണ്ണൂറ്റി എണ്പത്തി എട്ടിൽ ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ആയി തുടങ്ങിയ മലയാള മനോരമ  പ്രസിദ്ധീകരണം തുടങ്ങിയത് 1890 ഇൽ വീക്കിലി ആയി ആണ്. കണ്ടത്തിൽ വർഗീസ്‌ മാപ്പിള ആണ് മലയാള മനോരമയുടെ സ്ഥാപക പത്രാധിപർ. ഇത് ദിനപ്പത്രമായി പ്രസിദ്ധീകരണം തുടങ്ങിയത്  1928ഇൽ ആണ്.  1905 ഇൽ ആണ് ചരിത്രപ്രധാനമായ സ്വദേശാഭിമാനി  പ്രവർത്തനം  ആരംഭിച്ചത്. വക്കം അബ്ദുൽ ഖാദർ മൗലവി ആയിരുന്നു സ്ഥാപകൻ.സി വി കുഞ്ഞിരാമൻ ആയിരത്തി തൊള്ളായിരത്തി പതിനൊന്നിൽ സ്ഥാപിച്ച പത്രമാണ്‌ കേരള കൗമുദി . ആദ്യ പത്രാധിപർ കെ സുകുമാരാൻ ആയിരുന്നു.       

മാതൃഭൂമി തുടങ്ങിയത് ആയിരത്തി തൊള്ളായിരത്തിഇരുപതിമൂന്നിൽ കോഴിക്കോട് നിന്നുമാണ്. മത്രുഭൂമിയുടെ ഉദ്ദേശം കോണ്‍ഗ്രസിന്റെ നയങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുകയും മലബാറിലെ ആള്ക്കാരെ സ്വാതന്ത്ര്യ സമരത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു.കെ പി കേശവമേനോൻ ആയിരുന്നു മത്രുഭൂമിയുടെ സ്ഥാപകൻ.മുസ്ലിം അച്ചടി പ്രസിദ്ധീകരണ കമ്പനി ആരംഭിച്ച പത്രമാണ്‌ ചന്ദ്രിക. ആയിരത്തി തൊള്ളായിരത്തിമുപ്പതിയേഴിൽ  തലശ്ശേരിയിൽ ഒരു വീക്കിലി ആയി ആയിരുന്നു ചന്ദ്രികയുടെ തുടക്കം.1942 ഇൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വീക്കിലിയായി ആയിരുന്നു ദേശാഭിമാനിയുടെ തുടക്കം.ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപതിൽ എം സി വർഗീസ്‌ തുടങ്ങിയതായിരുന്നു മംഗളം.  മാധ്യമം ദിനപ്പത്രം 1987 ഇൽ ആരംഭിച്ചത് ഐഡിയൽ പബ്ലിക്കേഷൻസ്  ട്രസ്റ്റ്‌ ആണ്.